
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ രണ്ടുമാസമായി സമരം നടത്തുന്ന ആശാവർക്കർമാർക്ക് വിഷുക്കൈനീട്ടം നൽകി സാന്ത്വനമേകി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ് ജെ പി).
പാർട്ടിയുടെ മഹിളാ വിഭാഗം പ്രസിഡൻറ് രാധാമണി ബാലചന്ദ്രൻ, പാർട്ടി സംസ്ഥാന ജോയിൻ സെക്രട്ടറി ശ്രീകുമാർ കൊണ്ടൂർ, ജില്ലാ പ്രസിഡൻറ് സുരേന്ദ്രൻ നായർ, ശ്രീ അശോകൻ ഉണ്ണിത്താൻ എന്നിവർ സമരപ്പന്തൽ സന്ദർശിച്ച് 50 ആശാവർക്കർമാർക്ക് 100 രൂപ വീതം വിഷുക്കൈനീട്ടം നൽകി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
"വേതനത്തിൽ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിൽ നിൽക്കുന്ന ആശ വർക്കർമാർ ജനങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട സേവനമാണ് നൽകുന്നതെന്ന് സർക്കാർ മറക്കരുത്. വെറും 26000 വരുന്ന ആശാവർക്കർമാരെ അവഗണിക്കുന്നത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്" ഡിഎസ്ജെപി പ്രസിഡൻറ് കെഎസ്ആർ മേനോൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.
"കെടുകാര്യസ്ഥതയുടെ കേന്ദ്രമായ പി എസ് സി ഭാരവാഹികൾക്ക് ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുന്ന സർക്കാർ സാധാരണ തൊഴിലാളികളെ ശത്രുത മനോഭാവത്തോടെ കാണുന്നത് അംഗീകരിക്കാൻ സാധിക്കുകയില്ല" മേനോൻ പറഞ്ഞു.
വിഷയം അനുഭാവപൂർവ്വം പരിഗണിച്ച് ആശമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ശ്രീകുമാർ ആവശ്യപ്പെട്ടു.
ഡി എസ് ജെ പി പ്രതിനിധികൾ കേരള ആശാവർക്കർ ഹെൽത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ......
ലഖ്നൗ: കാണാതായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ ഇട്ടാവയിൽ ഇരുപത്തഞ്ചുകാരിയായ അഞ്ലിയുടെ മൃതദേഹമാണ് പുഴയുടെ സമീപത്തുനിന്ന് കണ്ടെത്തിയത്. ......
ദോഹ: ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയൻ/അപ്പർ ഇൻഫർമേഷൻ റീജിയൻ (FIR/UIR), സെർച്ച് ആൻഡ് റെസ്ക്യൂ റീജിയൻ (SRR) എന്നിവയുടെ മാനേജ്മെന്റിനായി രണ്ടാം ഘട്ടംനടപ്പാക്കുന്നതിന്ഖത്തറിന് കൗൺസിൽ ഓഫ് ദി ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) അംഗീകാരം നൽകി. ഖത്തർ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നിറവേറ്റിയ ഒന്നാം ഘട്ടം വിജയകരമായി നടപ്പിലാക്കിയിരുന്നു.ഖത്തറിന് വടക്കുള്ള അന്താരാഷ്ട്ര ജലാശയങ്ങളിലെ വ്യോമഗതാഗത മാനേജ്മെന്റ് ഉൾക്കൊള്ളുന്ന രണ്ടാം ഘട്ടം, വ്യോമാതിർത്തി നവീകരണത്തിന്റെ പ്രയോജനങ്ങൾ പൂർണ്ണമായി മനസ്സിലാക്കുന്നതിനുള്ള ഒരു നിർണായക ഘട്ടമാണ്. ......
ദോഹ: ഖത്തറിലെ പ്രവാസികളും വിഷുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പ്രവൃത്തി ദിവസമായതിനാല്‍ കണികണ്ട്, നേരെ ഓഫീസിലേക്ക് തിരിക്കണം ഗള്‍ഫിലെ പ്രവാസികള്‍ക്ക്. ......
സർപ്പദോഷത്തിൽനിന്ന് മുക്തി നേടാനായി ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ നരബലി നൽകിയ യുവതിക്ക് വധശിക്ഷ. തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിനിയായ ഭാരതി എന്ന യുവതിയെയാണ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷക്ക് വിധിച്ചത്. ......
മാസപ്പടി കേസിൽ സിപിഐയുടെ നിലപാടിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐ നേതാക്കള്‍ക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാടാണെന്നായിരുന്നു സതീശന്റെ പ്രതികരണം. ......
കൊച്ചി: യുക്തിവാദ, മിശ്രവിവാഹപ്രസ്ഥാനങ്ങള്ക്കായി ജീവിതം ഉഴിഞ്ഞുവെച്ചയാളായിരുന്നു വി. കെ പവിത്രനെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.......
കൊച്ചി: അസ്ഥി ശസ്ത്രക്രിയാ വിദഗ്ദ്ധർക്കായി അക്കാദമി ഓഫ് കഡാവെറിക് ട്രെയിനിങ്ങ് കൊച്ചിയിൽ ആരംഭിച്ചു. കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി ചാലക്കയിലെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി സഹകരിച്ചാണ് അക്കാദമി ആരംഭിച്ചിട്ടുള്ളത്. ......
കൊച്ചി : ഒരു വ്യക്തിക്ക് പെട്ടെന്ന് ഹൃദയമോ ശ്വാസമോ നിലയ്ക്കുന്ന അടിയന്തര സാഹചര്യത്തിൽ നൽകേണ്ട പ്രഥമ ശുശ്രൂഷയായ സിപിആർ (കാർഡിയോപൾമോണറി റെസസിറ്റേഷൻ) പരിശീലനം കേരളത്തിലെ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി നൽകാനുള്ള പദ്ധതി നടപ്പിലാക്കുകയാണ് ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു. ഈ വർഷം ഫൗണ്ടേഷന്റെ സഹായത്തോടെ എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകളിലായി 4000-ത്തോളം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി കഴിഞ്ഞു. ......
മലയാള ഭാഷയുടെ വളർച്ചയ്ക്ക് രാജ്യതലസ്ഥാനം വഹിച്ച പങ്ക് ഏറെ പ്രശസ്തമാണ്. ഒ വി വിജയൻ, വി.കെ.എൻ, കാക്കനാടൻ, ഓംചേരി എൻ.എൻ. പിള്ള, എം.......